Get Mystery Box with random crypto!

മലയാളം ഫസ്റ്റ്ബെൽ📖

Adresse du canal : @malayalamfirstbell
Catégories: Langues
Langue: Français
Abonnés: 61.29K
Description de la chaîne

🍁പി എസ് സി പരീക്ഷകളിലെ മലയാളം ഒരു ബാലി കേറാമല ആവാതിരിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളിലെ,നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു ചോദ്യങ്ങൾ, മുൻകാല ചോദ്യങ്ങൾ.. പ്രധാന പുരസ്‌കാരങ്ങൾ... എന്നിവ ഇവിടെ പരിചയപ്പെടാം..മലയാള പഠനം, ഇനി സുന്ദരമാക്കാം🍁
©🍁𝐍𝐢𝐦𝐦𝐲🍁

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

2

3 stars

0

2 stars

0

1 stars

0


Les derniers messages 2

2024-05-11 17:52:05 Hi miss othiri santhoshm und.. Kurch nal ayi malayalm first bell follow chyunund live clsl kerarillenkilm ella record clsm kelkum.. Inn exm l 10 markm kitty.. Malayalam athrem confidence undayrnn.. Thank you so much miss
12.4K views14:52
Ouvert / Commentaire
2024-05-11 17:48:33 Inn degree prilims ayirunn Malayalam 9 ennam cheyth 9 um kitt oreannam ariyillayirunn... sadharana 6 ennam cheytha 1 ayirunnu Sheri ....
Enthakunn ariyilla 50-55 mark indd lsgs kitton ariyilla but Malayalam enik kurach clsil thannea nalla impact kitti

Thanks
12.5K views14:48
Ouvert / Commentaire
2024-05-11 17:44:18 Helloo..helloo..helloo..
നിമ്മി മിസ്സേ...
എല്ലാ എക്സാമിനും മൂന്നും നാലും മാർക്ക് വാങ്ങിയ ഞാൻ ഇന്ന് പത്തിൽ പത്ത് മാർക്ക് വാങ്ങിയിട്ടുണ്ടെങ്കിൽ അത് ഫസ്റ്റ് ബെൽ എന്ന ഈ ചാനൽ കൊണ്ട് മാത്രമാണ്...
Now I'm confident.
Thankuu Misee
Keep Going
12.3K views14:44
Ouvert / Commentaire
2024-05-11 17:32:28 Nimmy miss..1yr aayi group follow cheyunnu..innathe exam 9 mark kitti.. prelims clear cheyuo ennu ariyillaa.. sherikum Malayalam ithra relaxed aayi enjoy cheyth padikkam ennu kaanichath ee gp aanu...thank you nimsss God bless you
12.1K views14:32
Ouvert / Commentaire
2024-05-11 17:16:22 Missee
ഞാൻ first time aa missinu msg ayakkunne
എൻ്റെ പേര് ശ്രീലക്ഷ്മി.Tvm ആണ്....
കൊറോണ ടൈം ആ ഞാൻ psc പഠനം start cheythe...ആ സമയത്ത് എപ്പോഴോ ഞാൻ MFB ഇൽ ജോയിൻ ആയി..പക്ഷെ genuinely ഞാൻ ഇന്നുവരേം ഒറ്റ ക്ലാസ് പോലും MFB ഇല് കേട്ടിട്ടില്ല റെക്കോർഡ് പോലും കേട്ടിട്ടില്ല...എനിക് മലയാളം ഇഷ്ടല്ല...അത മെയിൻ റീസൺ...പക്ഷെ ഇന്നെനിക്ക് അതിൽ കുറ്റബോധം ഉണ്ട്...ഇപ്പൊ ഈ സീസൺ 5 സ്റ്റാർട്ട് ചെയ്ത ശേഷം ആണ് ഞാൻ MFB ഇലെ ക്ലാസ് കേട്ട് തുടങ്ങിയെ..ലൈവ് കേറിയിട്ടില്ല..റെക്കോർഡ് കേട്ട് വരികയാണ്...6th ക്ലാസ് വരെ എത്തി...പക്ഷെ തുറന്നു പറയാതെ പറ്റില്ല...മുൻപൊക്കെ അവസാനം ആണ് ഞാൻ മലയാളം qns nokkaru...ഇന്ന് ഞാൻ ആദ്യം നോക്കിയത് മലയാളം ആണ്...seal പൊട്ടിക്കുന്നെന്നു മുന്നേ തന്നെ 8 qns ഞാൻ മാർക്ക് ചെയ്തു...2 എണ്ണം എനിക് doubt undarnnu..അതു 2um തെറ്റുകയും ചെയ്തു...എന്നാലും എനിക് ഇന്ന് സന്തോഷമേ ഉള്ളൂ...മലയാളത്തിന് 5/10 കിട്ടിയിരുന്ന എനിക് ഇന്ന് 8 കിട്ടി...ഗ്രൂപ്പിലെ മെസ്സേജ് ഞാൻ കണ്ടിട്ടുണ്ട് എക്സാം ഹാളിൽ മിസിൻ്റെ സൗണ്ട് കേൾക്കാൻ പറ്റും എന്ന്...അത് എനിക് വിശ്വാസം ആയിരുന്നില്ല...പക്ഷെ ഇന്ന് ഞാൻ അത് feel ചെയ്തു..
Thank you misseeee...love you so much


കേൾക്കുമ്പോൾ...
12.6K viewsedited  14:16
Ouvert / Commentaire
2024-05-11 13:42:38
ഇന്ന് നടന്ന DEGREE PRELIMS malayalam ഉത്തരങ്ങൾ..
10/10 കിട്ടിയവർ ഇവിടെ വരൂ..
എല്ലാം ഇവിടെ പഠിപ്പിച്ചത് തന്നെയാണ് .

JOIN
@MALAYALAMFIRSTBELL
12.6K views10:42
Ouvert / Commentaire
2024-04-29 13:59:58 കിളിപ്പാട്ട് പ്രസ്ഥാനം

മലയാളത്തിൽ ഉത്കൃഷ്ഠമായി കണക്കാക്കുന്ന പ്രസ്ഥാനമാണ് 'കിളിപ്പാട്ട് പ്രസ്ഥാനം'. ഉപജ്ഞാതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. 'ആധുനിക മലയാളഭാഷ യുടെ പിതാവ്' എന്ന വിശേഷണമുള്ളതും എഴുത്തച്ഛനാണ്. ജനനം മലപ്പുറം ജില്ലയിലെ തിരൂരിൽ. ഭക്തിപ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താക്കളിൽ ഒരാളുമാണ് എഴുത്തച്ഛൻ.
കിളിയെക്കൊണ്ട് പാടിക്കുന്നതായി സങ്കല്പിക്കുന്നതിനാലാണ് കിളിപ്പാട്ടെന്ന പേരുണ്ടായത് കിളിപ്പാട്ടിന്റെ ഛായയിലുള്ള പാട്ടുകൾ എഴുത്തച്ഛന്റെ കാലത്തിന് മുൻപും ഉണ്ടായിരുന്നു എങ്കിലും (കോട്ടയം കേരളവർമയുടെ ഭിഷ്മോപദേശം തുടങ്ങിയ ഹംസപ്പാട്ടുകൾ) ഇതൊരു കാവ്യപ്ര സ്ഥാനമാക്കിയെടുത്തത് എഴുത്തച്ഛനാണ്.
കേക, കാകളി, കളകാഞ്ചി, അന്നനട, മണികാ ഞ്ചി, ദ്രുതകാകളി, മിശ്രകാകളി, ഊനകാകളി എന്നിവയാണ് കിളിപ്പാട്ടുവൃത്തങ്ങൾ. മണിപ്ര വാളത്തിന് ദ്രാവിഡച്ഛായ നൽകി, മലയാളത്തിന് പ്രാധാന്യം നൽകി, ദ്രാവിഡവൃത്തങ്ങളിലാണ് കാവ്യരചന. മലയാളത്തിലെ ആദ്യത്തെ കിളിപ്പാട്ടുകൃതി എഴുത്തച്ഛന്റെ 'അധ്യാത്മരാമായണം കിളിപ്പാട്ടാ'ണ്. മഹാഭാരതം കിളിപ്പാട്ട്, ഹരിനാമ കീർത്തനം, ഇരുപത്തിനാലുവൃത്തം, ദേവീമാ ഹാത്മ്യം എന്നിവയാണ് എഴുത്തച്ഛൻ് മറ്റ് പ്രധാനകൃതികൾ.

കിളിപ്പാട്ടുപ്രസ്ഥാനത്തിൽ പിൽക്കാലത്ത് എഴുത്തച്ഛനെ അനുകരിക്കാൻ നോക്കിയതിൽ പ്രമുഖനാണ് കോട്ടയം കേരളവർമ (കേരളവർമരാമായണം കിളിപ്പാട്ട്, പാതാള രാമായണം കിളിപ്പാട്ട്, ബാണയുദ്ധം കിളിപ്പാട്ട്).

'ഗിരിജാകല്യാണം' ഭാഗികമായി കിളിപ്പാട്ടായി കണക്കാക്കാം. കർത്താവ് ഉണ്ണായിവാരിയരാണെന്ന് ചിലർ അനുമാനിക്കുന്നു.

കുഞ്ചൻ നമ്പ്യാരുടെ മതനിരപേക്ഷമായ പഞ്ചതന്ത്രം കിളിപ്പാട്ട്, വിഷ്ണുഗീത, കാടഞ്ചേരി നമ്പൂതിരിയുടെ ചരിത്രകഥാധിഷ്ഠിതമായ മാമാങ്കം പാട്ട്, അജ്ഞാതകർത്തൃകമായ പടപ്പാട്ട്, കല്ലേക്കുളങ്ങര രാമപ്പിഷാരടിയുടെ വേതാളചരിതവും സേതുമാഹാത്മ്യവും, അർണോസ് പാതിരിയുടെ ചതുരന്ത്യം, ചാക്കോ മാപ്പിളയുടെ ഗൂശരാജാക്കന്മാരുടെ വഞ്ചിപ്പാട്ട്, രാമാശ്വമേധം, ഏകാദശിമാഹാ ത്മ്യം, മാർക്കണ്ഡപുരാണം, കിരാതാർജുനീ യം, പുത്രകാമേഷ്ടി, ശിവരാത്രിമാഹാത്മ്യം എന്നിവയെല്ലാം ഈ പ്രസ്ഥാനത്തിലെ മറ്റ് കൃതികളാണ്
.

JOIN @MALAYALAMFIRSTBELL
12.6K viewsedited  10:59
Ouvert / Commentaire
2024-03-29 16:22:43
ആടുജീവിതം -

വർഷങ്ങൾക്ക് മുൻപ് ബെന്യാമിന്റെ നോവൽ Curiosity കൊണ്ട് ഒറ്റ ദിവസം കൊണ്ട് ഞാൻ വായിച്ചു തീർത്തിട്ടുണ്ട്.. നോവൽ വായിക്കുമ്പോൾ തന്നെ മരുഭൂമിയും നജീബും ഹക്കീമും എല്ലാം നമുക്ക് visualise ചെയ്യാൻ പറ്റുമായിരുന്നു.. ആ Visualisation,Blessy എന്ന സംവിധായകൻ കാണിച്ചു തന്നപ്പോൾ... Totally തിയേറ്റർ എക്സ്പീരിയൻസ് ആയ നല്ലൊരു ഇന്റർനാഷണൽ മൂവി ആയി മാറി... പൃഥ്വിരാജ്.. കൂടെ ഹക്കീം ആയി അഭിനയിച്ച ഗോകുൽ... ഇതിനു പിന്നിലെ എല്ലാവരും (പാട്ട്.. Costume.. Camera... Etc)..ഓസ്കാർ കിട്ടുമോ എന്നൊന്നും എനിക്കറിയില്ല.. മിനിമം ഈ വർഷത്തെ നാഷണൽ അവാർഡ് ആടുജീവിതം തൂക്കി ഇരിക്കും...

പണ്ട് നന്ദനം സിനിമയിൽ എല്ലാ ഗേൾസിന്റേം ക്രഷ് ആയി മാറിയ പൃഥ്വിരാജിന്റെ ആക്റ്റിംഗിൽ ഉള്ള Transformation.. Dedication level..ഞെട്ടിച്ചു കളയുന്നതാണ്...

ഒന്നും പറയാനില്ല മക്കളെ... മലയാളത്തിൽ ഉടലെടുത്ത ഈ World cinema തിയേറ്ററിൽ നിന്ന് തന്നെ കാണണം പ്രവാസിമാരെ സല്യൂട്ട്


മരണത്തിനും അപ്പുറം ഒരു ജീവിതമുണ്ടെങ്കിൽ... അതാണ് ഈ സിനിമ.....

Tissue ന്റെ കൂടെ വിക്സും കൂടെ എടുത്തോളൂ.2 hrs ഇരുന്ന് കരഞ്ഞു..



#aadujeevitham
12.6K views 𝑵𝒊𝒎𝒎𝒚 𝒇𝒊𝒓𝒔𝒕𝒃𝒆𝒍𝒍 , edited  13:22
Ouvert / Commentaire
2024-03-28 07:06:16 പരിഭാഷ

Bark up the wrong tree
ഒരു കാര്യത്തെപ്പറ്റി
തെറ്റിദ്ധരിക്കുക


A bird's eye view
വിഹഗ വീക്ഷണം

Apple in one's eye
കണ്ണിലുണ്ണി

Curtain lecture
തലയണമന്ത്രം

Gooseberry
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

Highway man
പിടിച്ചുപറിക്കാൻ

Strike breaker
കരിങ്കാലി

Wash dirty linean in public
വിഴുപ്പലക്കുക

MALAYALAM FIRSTBELL

ഒറ്റപ്പദം

അതിഥിയെ സ്വീകരിക്കുന്നവൻ
ആതിഥേയൻ

നയം അറിയാവുന്നവൻ
നയജ്ഞൻ

നിയോഗിക്കുന്നവൻ
നിയോക്താവ്


ഊർജ്ജം ഉള്ളവൻ
ഊർജ്ജസ്വി


കുലത്തെ ത്രാണം ചെയ്യുന്നവൾ
കളത്രം


ഭർത്താവിൽ നിഷ്ഠയുള്ളവൾ
പതിവ്രത

MALAYALAM FIRSTBELL

ഘടകപദം

ലളിതഗാനം
ലളിതമായ ഗാനം

സ്വർണ്ണപ്രകാശം
സ്വർണ്ണത്തിൻറെ പ്രകാശം

പ്രാപഞ്ചികദുഃഖം
പ്രാപഞ്ചികമായ ദുഃഖം

സൂക്ഷ്മചിന്ത
സൂക്ഷ്മമായ ചിന്ത

ഏകാന്തരോദനം
ഏകാന്തമായ രോദനം

JOIN
@MALAYALAMFIRSTBELL
12.6K views 𝑵𝒊𝒎𝒎𝒚 𝒇𝒊𝒓𝒔𝒕𝒃𝒆𝒍𝒍 , 04:06
Ouvert / Commentaire
2024-03-11 16:02:14 ബിടെക് കഴിഞ്ഞിട്ട് UPSC പഠിക്കാൻ പോയി. UPSC എഴുതി കിട്ടാതെ ഇരിക്കുന്ന time ലാണ് 2022 ൽ psc പഠിക്കണം എന്ന ചിന്ത വരുന്നത്. ആകെ ലക്ഷ്യയുടെ rank file മാത്രം ആണ് psc യുമായി ബന്ധപ്പെട്ട ഒരു പുസ്തകം കയ്യിലുള്ളത്. അപ്പോൾ ആണ് telegram ൽ psc പഠിക്കാൻ ചാനൽ ഉള്ള കാര്യം അറിയുന്നത്. അങ്ങനെ ഞാൻ ആദ്യം ആയി വന്നു ജോയിൻ ചെയുന്ന psc ചാനൽ ആയിരുന്നു "മലയാളം ഫസ്റ്റ് ബെൽ ". 2022 ജൂലൈ ൽ അങ്ങനെ mfb യുടെ ഭാഗം ആയി. ആദ്യം miss ന്റെ ക്ലാസ്സ്‌ ഒക്കെ കേട്ടു
പിന്നെ polls ഗ്രൂപ്പിൽ ഇടാൻ തുടങ്ങി.അങ്ങനെ ഫസ്റ്റ് ബെല്ലിന്റെ ഭാഗം ആയി മാറി....


തുടർന്ന് മലയാളം പോലെ തന്നെ മറ്റുള്ള വിഷയങ്ങൾക്ക് വേണ്ടി നിമ്മി miss ഫസ്റ്റ് ബെൽ CA സ്റ്റാർട്ട്‌ ചെയ്തു .അവിടെ ക്ലാസുകൾ എടുക്കാൻ nimmz അവസരം തന്നു.... മലയാളം ഫസ്റ്റ് ബെല്ലിലും ഇംഗ്ലീഷ് ഫസ്റ്റ് ബെല്ലിലും ഫസ്റ്റ് ബെൽ CA യിലും കുട്ടികൾ വളരെ സ്ഥിരോത്സാഹത്തോടെ പഠിക്കുന്നത് നമ്മളെയും അങ്ങനെ പഠിക്കാൻ പ്രചോദനം നൽകി. അങ്ങനെ ഫസ്റ്റ് ബെല്ലിലെ ഈ കൂട്ടായ്മയിലൂടെ ആണ് psc യെ കുറിച്ച് മനസിലാക്കിയതും പഠിച്ചതും.....Thank you nimmz and ഫസ്റ്റ് ബെൽ


കടന്ന് വന്ന വഴിയിൽ മറന്നു പോകാൻ പാടില്ലാത്ത കുറച്ചു പേരുകൾ ഉണ്ട്. Ditto sir ,Sumi miss, ഫാസിൽ, സതി bro, മുത്താരിങ്ങോടൻ sir,അശ്വതി miss, shaiku, newton..... അങ്ങനെ കുറെ അധികം പേർ


ഇനി വരുന്നവരോട്.... നിങ്ങൾ പ്രയത്നിച്ചു കൊണ്ടേയിരിക്കുക.... ചിലപ്പോൾ നമ്മൾ കടന്നു വരുന്ന സാഹചര്യം ദുഷ്കരമായി തോന്നും.... നമ്മളെക്കൊണ്ട് സാധിക്കില്ല എന്ന് വരെ തോന്നും... പക്ഷേ നമ്മൾ സ്വയം തോൽക്കാൻ പാടില്ല....

നിങ്ങൾക്കും എന്നെ പോലെ വരുന്ന ലിസ്റ്റുകളിൽ പേര് വരാൻ സാധിക്കട്ടെ.... ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതാൻ സാധിക്കട്ടെ...

Never lose hope.... All the best dears
12.8K views 𝑵𝒊𝒎𝒎𝒚 𝒇𝒊𝒓𝒔𝒕𝒃𝒆𝒍𝒍 , 13:02
Ouvert / Commentaire