Get Mystery Box with random crypto!

ബിടെക് കഴിഞ്ഞിട്ട് UPSC പഠിക്കാൻ പോയി. UPSC എഴുതി കിട്ടാതെ ഇര | മലയാളം ഫസ്റ്റ്ബെൽ📖

ബിടെക് കഴിഞ്ഞിട്ട് UPSC പഠിക്കാൻ പോയി. UPSC എഴുതി കിട്ടാതെ ഇരിക്കുന്ന time ലാണ് 2022 ൽ psc പഠിക്കണം എന്ന ചിന്ത വരുന്നത്. ആകെ ലക്ഷ്യയുടെ rank file മാത്രം ആണ് psc യുമായി ബന്ധപ്പെട്ട ഒരു പുസ്തകം കയ്യിലുള്ളത്. അപ്പോൾ ആണ് telegram ൽ psc പഠിക്കാൻ ചാനൽ ഉള്ള കാര്യം അറിയുന്നത്. അങ്ങനെ ഞാൻ ആദ്യം ആയി വന്നു ജോയിൻ ചെയുന്ന psc ചാനൽ ആയിരുന്നു "മലയാളം ഫസ്റ്റ് ബെൽ ". 2022 ജൂലൈ ൽ അങ്ങനെ mfb യുടെ ഭാഗം ആയി. ആദ്യം miss ന്റെ ക്ലാസ്സ്‌ ഒക്കെ കേട്ടു
പിന്നെ polls ഗ്രൂപ്പിൽ ഇടാൻ തുടങ്ങി.അങ്ങനെ ഫസ്റ്റ് ബെല്ലിന്റെ ഭാഗം ആയി മാറി....


തുടർന്ന് മലയാളം പോലെ തന്നെ മറ്റുള്ള വിഷയങ്ങൾക്ക് വേണ്ടി നിമ്മി miss ഫസ്റ്റ് ബെൽ CA സ്റ്റാർട്ട്‌ ചെയ്തു .അവിടെ ക്ലാസുകൾ എടുക്കാൻ nimmz അവസരം തന്നു.... മലയാളം ഫസ്റ്റ് ബെല്ലിലും ഇംഗ്ലീഷ് ഫസ്റ്റ് ബെല്ലിലും ഫസ്റ്റ് ബെൽ CA യിലും കുട്ടികൾ വളരെ സ്ഥിരോത്സാഹത്തോടെ പഠിക്കുന്നത് നമ്മളെയും അങ്ങനെ പഠിക്കാൻ പ്രചോദനം നൽകി. അങ്ങനെ ഫസ്റ്റ് ബെല്ലിലെ ഈ കൂട്ടായ്മയിലൂടെ ആണ് psc യെ കുറിച്ച് മനസിലാക്കിയതും പഠിച്ചതും.....Thank you nimmz and ഫസ്റ്റ് ബെൽ


കടന്ന് വന്ന വഴിയിൽ മറന്നു പോകാൻ പാടില്ലാത്ത കുറച്ചു പേരുകൾ ഉണ്ട്. Ditto sir ,Sumi miss, ഫാസിൽ, സതി bro, മുത്താരിങ്ങോടൻ sir,അശ്വതി miss, shaiku, newton..... അങ്ങനെ കുറെ അധികം പേർ


ഇനി വരുന്നവരോട്.... നിങ്ങൾ പ്രയത്നിച്ചു കൊണ്ടേയിരിക്കുക.... ചിലപ്പോൾ നമ്മൾ കടന്നു വരുന്ന സാഹചര്യം ദുഷ്കരമായി തോന്നും.... നമ്മളെക്കൊണ്ട് സാധിക്കില്ല എന്ന് വരെ തോന്നും... പക്ഷേ നമ്മൾ സ്വയം തോൽക്കാൻ പാടില്ല....

നിങ്ങൾക്കും എന്നെ പോലെ വരുന്ന ലിസ്റ്റുകളിൽ പേര് വരാൻ സാധിക്കട്ടെ.... ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതാൻ സാധിക്കട്ടെ...

Never lose hope.... All the best dears