Get Mystery Box with random crypto!

Second Rank തൂക്കി മക്കളെ കരയണോ ചിരിക്കണോ എന്നറിയില്ല( എന്റ | മലയാളം ഫസ്റ്റ്ബെൽ📖

Second Rank തൂക്കി മക്കളെ കരയണോ ചിരിക്കണോ എന്നറിയില്ല( എന്റെ ജീവിതത്തിലെ ആദ്യത്തെ റാങ്ക്), Ld typist various department Kozhikode, ഈ എക്സമിനു മലയാളത്തിന്റെയും ഇംഗ്ലീഷിന്റെയും സ്വാധീനം വളരെ വലുതാണ്, രണ്ടു വിഷയത്തിനും കൂടി 40 മാർക്ക്‌ ആണ്, എനിക്ക് ഈ എക്സമിനു 30+ മാർക്ക്‌ മാർക്ക്‌ നേടാൻ കഴിഞ്ഞു, ഈ മാർക്ക്‌ എനിക്ക് നേടാൻ സാധിച്ചത് ഒരു സംശയവും കൂടാതെ പറയാൻ സാധിക്കും നമ്മുടെ നിമ്മി മിസ്സിന്റെയും, അമൽ സാറിന്റെയും ക്ലാസ്സ്‌ മാത്രം ആശ്രയിച്ചിട്ടാണ് എന്ന്, പിന്നെ രണ്ടിന്റെയും PYQ ബുക്കും വച്ചു മാത്രമാണ് ഞാൻ പഠിച്ചത്, വേറെ ഒരു ക്ലാസ്സു പോലും ഞാൻ നോക്കിയിട്ടില്ല, ഫസ്റ്റ് ബെൽ മലയാളം 10K എന്തോ ഉള്ളപ്പോൾ കൂടെ കൂടിയതാണ് നിമ്മി മിസ്സിന്റെ കൂടെ, അന്ന് മുതൽ മിസ്സിന്റെ ഒരു വോയിസ്‌ ക്ലാസും മിസ്സാക്കാറില്ല, live കേൾക്കാൻ കഴിയാത്ത ക്ലാസ്സ്‌ റെക്കോർഡ് എങ്കിലും കെട്ടിരിക്കും, ബുക്ക്‌ എഴുതുന്ന പരിപാടി ഒന്നും എനിക്കില്ല, ഞാൻ കേട്ട് കേട്ട് ആണ് പഠിച്ചത്, അതെ പോലെ ഫസ്റ്റ് ബെൽ ഇംഗ്ലീഷ് നിമ്മി മിസ്സ്‌ എന്ന് തുടങ്ങിയോ അന്ന് ജോയിൻ ആയതാണ്, ആ സമയത്ത് Simi miss ആയിരുന്നു ക്ലാസ്സ്‌ എടുക്കാറ്, മിസ്സിനെയും ഈ അവസരത്തിൽ ഓർക്കുന്നു..Miss എന്തൊക്കെയോ തിരക്ക് മൂലം ക്ലാസ്സ്‌ മുടങ്ങി, പിന്നെ നിമ്മി മിസ്സ്‌ വല്ലപോളും ക്ലാസ്സ്‌ എടുക്കുവായിരുന്നു, ആ ഒരു വേളയിലാണ് അമൽ സർ വന്നത്, അന്ന് മുതൽ കൂടെ കൂടിയതായിരുന്നു, ഈ എക്സാം നടക്കുന്ന ആ കാലയളവിൽ ഒരു ക്ലാസ്സു പോലും മിസ്സ്‌ ചെയ്യാറില്ല, എക്സാം കഴിഞ്ഞപ്പോൾ നാട്ടിൽ ഒരു ചെറിയ ജോലിക്ക് കയറി, പിന്നെ മര്യാദക്ക് വാരാൻ പറ്റാറില്ല, പതുക്കെ പതുക്കെ എല്ലാരും എന്നെയും, ഞാൻ എല്ലാരേയും മറക്കാൻ തുടങ്ങി, എന്തൊക്കെ ആണെന്ന് പറഞ്ഞാലും മനുഷ്യർ അങ്ങിനെ അല്ലേ, എന്നാലും ഡെയിലി വന്നു നോക്കും എന്തൊക്കെയാ അവിടെ നടക്കുന്നത് ennu അറിയാൻ. റിസൾട്ട്‌ വന്നപ്പോ, അതും ഈ റാങ്ക് കണ്ടപ്പോൾ എല്ലാരേയും വീണ്ടും ഓർത്തു, ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട്, ഇവരോടൊക്കെ ഒരു നന്ദി പറഞ്ഞാലൊന്നും ഈ ജീവിതത്തിലെ കടപ്പാട് തീരില്ല എന്ന് അറിയാം, എന്നാലും പറയുവാ നന്ദി നിമ്മി മിസ്സ്‌, അമൽ സർ, കൂടെതെ മറ്റു ടീച്ചേർസ്, അതെ പോലെ ഒത്തിരി ഒത്തിരി കൂട്ടുകാർ ഉണ്ട്, പല രീതിൽ സഹായിച്ചത് പോൾ ആയും, സംശയം തീർത്തും,അങ്ങിനെ ഒക്കെ...എല്ലാരോടും നന്ദി....ഒരു പ്രതിഫലം പോലും വാങ്ങാതെ ഇങ്ങിനെ ഒക്കെ ക്ലാസ്സ്‌ മുന്നോട്ട് കൊണ്ട് പോകുന്ന നിങ്ങൾ ഒക്കെ ശരിക്കും ചിലരുടെ മനസ്സിൽ എങ്കിലും എന്നും ദൈവത്തിനു തുല്യം ആയിരിക്കും...എന്നും ഇതുപോലെ ഒത്തിരിപേർക്ക് വെളിച്ചം ആവട്ടെ, എല്ലാരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..... താങ്ക് you all, (കഴിഞ്ഞ ദിവസം ഇവിടെ ആരോ ചോദിച്ചിരുന്നു sslc ക്ക് IT ക്ക് പോലും A+ കിട്ടാത്തവരായി ആരേലും ഉണ്ടോ എന്ന്, അതേ അതിൽ ഒരാൾ ഞാൻ ആയിരുന്നു പക്ഷേ കാലം എനിക്ക് ഇങ്ങനെ ഒരു ഭാഗ്യം തന്നു, അപ്പോ ശ്രമിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല, ഇതൊക്കെ എനിക്ക് പറ്റിയെങ്കിൽ നിങ്ങൾക്കും പറ്റും)


Congrtsss Nidhi

അടുത്ത കണ്ണ് നിറയൽ for me

കോഴിക്കോടുകാരൻ പൊളിച്ചു

Great Jobb