Get Mystery Box with random crypto!

ആറ്റുകാൽ പൊങ്കാല ദിനത്തിൽ ആറ്റുകാലമ്മയെ കുറിച്ചെഴുതാം.... ആറ്റ | മലയാളം ഫസ്റ്റ്ബെൽ📖

ആറ്റുകാൽ പൊങ്കാല ദിനത്തിൽ ആറ്റുകാലമ്മയെ കുറിച്ചെഴുതാം....
ആറ്റുകാൽ ഭഗവതി ക്ഷേത്രം ....

കുംഭ മാസ
ത്തിലെ പൂരം നാളും പൗർണ്ണമിയും ഒത്തു വരുന്ന ദിനമാണ് ..സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ,ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്നത് .

ആറ്റുകാലമ്മയെ കുറിച്ചുള്ള ഐതീഹ്യം: .തമിഴ് കൃതിയായ ചിലപ്പതികാരത്തിലെ കണ്ണകി ആണ് ആറ്റുകാലമ്മയെന്നു സങ്കല്പം .കാവേരി പട്ടണത്തിലെ ധനിക വ്യാപാരിയുടെ മകനായ കോവലൻ അതി സുന്ദരിയായ കണ്ണകിയെ വിവാഹം കഴിക്കുന്നു അവർ സസന്തോഷം കാവേരി പട്ടണത്തു സകല സൗഭാഗ്യങ്ങളോടും കൂടി താമസം തുടങ്ങി .ഭർതൃ ഭക്തയായ കണ്ണകി കോവലനെ ഒരു കുറവും വരുത്താതെ തന്റെ പ്രാണനെ പോലെ സ്നേഹിച്ചു പരിപാലിച്ചു പോന്നു ..ഇതിനിടെ കോവലൻ നർത്തകിയായ മാധവിയുമായി പ്രണയത്തിലായി ..കണ്ണകിയെ ഉപേക്ഷിച്ചു അയാൾ മറ്റൊരു ഭവനത്തിൽ മാധവിയുമായി താമസം തുടങ്ങി ..കണ്ണകി താൻ പ്രാണനെ പോലെ സ്നേഹിച്ചവനെ ഓർത്തു കണ്ണീർ വാർത്തു ഒറ്റയ്ക്ക് ആ ഭവനത്തിൽ കഴിഞ്ഞു ..എന്നാൽ കോവലനും മാധവിയുമായുള്ള ബന്ധം അധികം നീണ്ടു നിന്നില്ല സ്വത്തെല്ലാം തന്റെ കൈവശമായ ശേഷം മാധവി കോവലനെ പുറത്താക്കി എല്ലാം നഷ്ടപ്പെട്ട അയാൾ കണ്ണകിയെ തേടി വന്നു ...കണ്ണകി ഒരു മടിയും കൂടാതെ താൻ പ്രാണനെ പോലെ സ്നേഹിച്ച പ്രിയനേ കൈ വെടിഞ്ഞില്ല എന്നാലും അവർക്കു ജീവിക്കാനുള്ള മതിയായ സ്വത്തു വഹകൾ കൈവശമില്ലായിരുന്നു ..ആയതിനാൽ തന്റെ പവിഴം നിറച്ച ചിലങ്ക പാണ്ട്യ രാജ്യത്തു കൊണ്ട് പോയ് വില്ക്കു ന്നതിനായി കോവലന് നൽകി ആയിടെ പാണ്ട്യ രാജ്യത്തു രാജ്ഞിയുടെ ചിലങ്ക മോഷണം പോയ സമയമായിരുന്നു ....അവിടെ എത്തിയ കോവലന്റെ കൈയിൽ ചിലങ്ക കണ്ടു കൊട്ടാരത്തിലെത്തിച്ചു ഉടനടി വധശിക്ഷയും നടപ്പാക്കി ..ഇതറിഞ്ഞ കണ്ണകി കൊട്ടാരത്തിൽ പാഞ്ഞെത്തി തന്റെ മറ്റേ ചിലങ്ക അവിടെ എറിഞ്ഞുടച്ചു അതിൽ നിന്നും പവിഴങ്ങൾ പുറത്തു വന്നു രാഞ്ജിയുടെത് മുത്ത് ആയിരുന്നുവെത്രെ ...കോപം പൂണ്ട കണ്ണകി ശപിച്ചെന്നും അവിടെ വലിയ നാശ നഷ്ടങ്ങളുണ്ടായെന്നും മധുര മീനാക്ഷി അമ്മയുടെ ഇടപെടലിൽ തന്റെ ശാപം പിൻവലിച്ചു .തന്റെ തെറ്റു മനസിലായ രാജാവ് ആ കാരണത്താൽ നീറി മരിച്ചു എന്നാണ് പറയപ്പെടുന്നത് ...പിന്നീട് കണ്ണകി അവിടെ നിന്ന് കൊടുങ്ങല്ലൂരിലേക്കു പോയ് ...അവിടെ നിന്നു ബാലികയുടെ രൂപത്തിൽ ഉള്ളു വീട്ടിൽ കാരണവരെ വീട്ടിലെത്തിയെന്നും,തേജ്വസിയായ ആ ബാലിക സ്വപ്നത്തിൽ വന്നു കരണവരോട് ഇപ്രകാരം അരുളി ചെയ്തുവെന്നും ....പൂന്തോട്ടത്തിൽ കാവിനടുത്തായി മൂന്ന് സ്വർണ്ണ രേഖകൾ കാണും അവിടെ എനിക്കായി ഒരു ക്ഷേത്രം പണി കഴിപ്പിക്കണം ...പറഞ്ഞതിൻ പ്രകാരം കാരണവർ അവിടെ ക്ഷേത്രം പണി കഴിപ്പിക്കുകയും ചെയ്തു ...അതാണ് ഇന്നത്തെ ലോക പ്രശസ്തമായ ആറ്റുകാൽ ക്ഷേത്രം .......

@MALAYALAMFIRSTBELL